- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കോവിഡ് പരിശോധന നടത്തുമ്പോൾ കുട്ടികൾക്ക് ഇനി ബുദ്ധിമുട്ടുണ്ടാവില്ല; ഖത്തറിൽ കുട്ടികളുടെ ഉമിനീർ അടിസ്ഥാനമാക്കി പുതിയ കോവിഡ് പരിശോധിക്കും
ദോഹ: ഖത്തറിൽ കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന നടപ്പിലാക്കും. നിലവിൽ തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവം എടുത്താണ് പരിശോധന നടക്കുന്നത്. എന്നാൽ ഇതൽപം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കായി ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന നടപ്പിലാക്കുന്നത്. ഇതോടെ പരിശോധന നടത്തുന്ന ആദ്യരാജ്യങ്ങളിൽ ഖത്തറും ഉൾപ്പെടുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഉമിനീർ എടുത്താണ് പുതിയ രീതിയിൽ കോവിഡ് പരിശോധന എന്നതിനാൽ കുട്ടികൾക്ക് അത് തീരെ അസ്വസ്ഥത ഉണ്ടാക്കുകയില്ല. പുതിയ രീതിപ്രകാരം വായിൽനിന്ന് ഉമിനീർ ഒരു പാത്രത്തിൽ ശേഖരിച്ചാൽ മതി. ഉമിനീർ അടിസ്ഥാനമാക്കിയുള്ള കോവിഡ് പരിശോധന സംബന്ധിച്ച് ലോകത്ത് കൂടുതൽ പഠനം നടക്കുകയാണ്. രാജ്യത്തെ കോവിഡ്-19 രോഗികളിൽ മൂന്നു മുതൽ നാലു ശതമാനം വരെ 14 വയസ്സിനു താഴെയുള്ള കുട്ടികളാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പീഡിയാട്രിക് എമർജൻസി സെന്റർ നേരത്തേ അറിയിച്ചിരുന്നു.
കുട്ടികളുടെ കാര്യത്തിൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതൽ ജാഗ്രത പാലിക്കേണ്ട സ്ഥിതിയാണ്. കുട്ടികളിൽ കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികൾ വളരെ കുറവാണെങ്കിലും വൈറസിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ മറ്റുള്ളവരെപ്പോലെ കുട്ടികളും ഉൾപ്പെടും. രക്ഷിതാക്കളിലേക്കും മുതിർന്നവരിലേക്കും കുട്ടികൾ വഴി വൈറസ് എത്താനിടയുണ്ട്. മറ്റു ദീർഘകാല രോഗമുള്ള കുട്ടികളിൽ വൈറസ് സാന്നിധ്യം സ് ഥിരീകരിക്കുന്നതോടെ അവരുടെ ആരോഗ്യം കൂടുതൽ വഷളാകും.
രാജ്യത്തെ കുട്ടിരോഗികളിലധികവും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരാണ്. ഇക്കാരണത്താൽ കുട്ടികളെ വീടുകളിലിരുത്തുന്നതാണ് ഏറെ ഉത്തമം. അവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സാമൂഹിക അകലമടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് അനിവാര്യമാണ്. കോവിഡ്-19മായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും കുട്ടികളിലേക്ക് പകർന്നുനൽകാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.