- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന; ഇന്നലെ റിപ്പോർട്ട് ചെയ്തത് 841 കേസുകൾ
മനാമ: കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിന് ശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. 841 പുതിയ പോസിറ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമാണ് ബഹ്റൈൻ. ഇതുവരെ 75% കൂടുതൽ ആളുകളിൽ പരിശോധന നടത്തി. കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകൾ അറന്നൂറിന് മുകളിലാണ്. സ്വദേശികളുടെ ഇടയിലാണ് ഇപ്പോൾ രോഗവ്യാപനം കൂടുന്നത്. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകൾ 75% മുകളിൽ സ്വദേശികൾക്കാണ്.
ഇന്നലെ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. യഥാക്രമം 42,44,66 വയസ്സുള്ള വിദേശ തൊഴിലാളികളാണ് മരണപ്പെട്ടത്. ഇതോടെ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 216 ആയി. നിലവിൽ ബഹ്‌റിനിൽ 6824 കേസുകളാണ് ഉള്ളത് ഇതിൽ 34 പേരുടെ നില ഗുരുതരമാണ്. ആകെ ബഹ്‌റിനിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകൾ 63484 ആണ്.