- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിന്റെ രണ്ടാം വരവ് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; ദീപാവലിയും ക്രിസ്മസ് ആഘോഷങ്ങളും മാത്രമല്ല, ന്യൂ ഇയറും കോവിഡ് കൊണ്ടു പോകും; ലണ്ടൻ ഐയിലെ ന്യൂ ഇയർ വെടിക്കെട്ട് ഒഴിവാക്കി
ലണ്ടൻ: ബ്രിട്ടനിൽ കോവിഡിന്റെ രണ്ടാം വരവിനെ നേരിടാൻ മുൻ കരുതലുകളുമായി ബോറിസ് ജോൺസൺ. ലെസ്റ്ററിലെ ഗംഭീരമായ ദീപാവലി ആഘോഷങ്ങളും പിന്നാലെ എത്തുന്ന ക്രിസ്മസ് ആഘോഷങ്ങളും എല്ലാം ഒഴിവാക്കുവാനുള്ള തീരുമാനം കൈക്കൊണ്ടതിനു പിന്നാലെ ലണ്ടൻ ഐയിൽ നടക്കുന്ന ന്യൂ ഇയർ വെടിക്കെട്ടും ഒഴിവാക്കിയിരിക്കുകയാണ്.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ലണ്ടൻ നഗരത്തിലെ വിശ്വവിഖ്യാതമായ വെടിക്കെട്ടും റദ്ദാക്കിയത്. ന്യൂ ഇയർ രാത്രിയിൽ ഒരുലക്ഷംപേർ നേരിട്ടും ഒന്നരക്കോടി ആളുകൾ ടെലിവിഷനിലൂടെയും ആസ്വദിക്കുന്ന ലണ്ടൻ ഐയിലെ വെടിക്കെട്ട് റദ്ദാക്കിയതായി മേയർ സാദിഖ് ഖാനാണ് അറിയിച്ചത്. ന്യൂ ഇയർ രാത്രിയിൽ ലണ്ടൻ നഗരത്തെ ആകെ ഉൽസവലഹരിയിലാക്കുന്ന വെടിക്കെട്ടും ആഘോഷങ്ങളും റദ്ദാക്കുന്നതിനു പകരമായി ആളുകൾക്ക് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന തരത്തിൽ പുതിയ ആഘോഷമാർഗം കണ്ടെത്തുമെന്ന് മേയർ സാദിഖ് ഖാൻ അറിയിച്ചു.
ലണ്ടനു പുറമെ സിഡ്‌നി, ന്യൂയോർക്ക്, ദുബായ് ഉൾപ്പെടെ ലോകത്തിലെ വിവിധ വൻ നഗരങ്ങളിൽ ന്യൂ ഇയറിന് വലിയ കരിമരുന്ന് കലാപ്രകടനവും മറ്റ് ആഘോഷങ്ങളും പതിവുള്ളതാണ്. ഇതെല്ലാം കോവിഡിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലാണ്. ലണ്ടനു പിന്നാലെ മറ്റ് വൻ നഗരങ്ങളും ന്യൂ ഈയർ ആഘോഷങ്ങൾ വെട്ടിച്ചുരുക്കുമെന്നാണ് വിവിധ ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.