- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സാനിറ്റൈസർ നൽകി
തൃപ്രയാർ: നാട്ടികയിൽ പ്രവർത്തിക്കുന്ന ലുലു കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ സാനിറ്റൈസർ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് ഫൗണ്ടേഷന്റെ സഹായം. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നാട്ടിക കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ചെയർപേഴ്സനുമായ സുഭാഷിണി മഹാദേവൻ, സുപ്രണ്ട് ഡോ. രാധാകൃഷണൻ എന്നിവർ ചേർന്ന് മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശിൽപ സെബാസ്റ്റ്യനിൽ നിന്നും ഏറ്റുവാങ്ങി. കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ ശ്രുതി ബിബിൻ, മീഡിയ ഇൻചാർജ് വിൻസൺ സി. വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Next Story