മസ്‌കത്ത്: 24 മണിക്കൂറിനിടെ ഒമാനിൽ 376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 116,528 ആയി ഉയർന്നു. എട്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1264 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 345 പേർ കോവിഡ് മുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 106,540 ആയി ഉയർന്നു. 91.4 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 9988 പേരാണ് നിലവിൽ കോവിഡ് ബാധിതരായി തുടരുന്നത്.

24 മണിക്കൂറിനിടെ 34 കോവിഡ് രോഗികളെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 382 രോഗികളാണ് നിലവിൽ ആശുപത്രികളിൽ കോവിഡ് ചികിത്സയിൽ തുടരുന്നത്. ഇതിൽ 164 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.