മനാമ: അടിയന്തര സാഹചര്യങ്ങളിൽ ബഹ്‌റൈനിൽ കോവിഡ് 19 വാക്‌സിൻ ഉപയോഗിക്കാൻ അനുമതി. ആരോഗ്യപ്രവർത്തകർക്ക് അടിയന്തിര ഘട്ടങ്ങളിൽ വാക്‌സിൻ നൽകാൻ അനുമതി നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

യുഎഇക്ക് പിന്നാലെ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് ബഹ്‌റൈൻ. സെപ്റ്റംബർ മാസത്തിലാണ് യുഎഇയിൽ കോവിഡ് വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നത്.