- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ട് ടൈം വീട്ടു ജോലിക്കാരിൽ നിന്നും കോവിഡ് പകർന്നേക്കും; ഇനി മുതൽ അവരിലും ശ്രദ്ധ വേണം; കുവൈത്തിലെ പുതിയ നിർദ്ദേശം ഇങ്ങനെ
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരെ പാർട്ട് ടൈം അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് കൊറോണ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്ടുജോലിക്കാർ അണുബാധയിൽ നിന്ന് മുക്തരാണെന്ന് ഉറപ്പുവരുത്താൻ കൃത്യമായ വൈദ്യപരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെയും വീട്ടുകാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താനായി അടുത്തിടെ റിക്രൂട്ട് ചെയ്യുകയോ താമസസ്ഥലം പുതുക്കുകയോ ചെയ്യുന്നവർക്ക് വൈറസ് പരിശോധന നടത്തണം.
പാർട്ട് ടൈം വീട്ടുജോലിക്കാർ പല സ്ഥലങ്ങളിൽ കയറിയിറങ്ങിയാണ് വരുന്നത്. ഇവർ വഴി കുടുംബത്തിലുള്ളവർക്കും കോവിഡ് പകരാൻ സാധ്യതയുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഗാർഹികത്തൊഴിലാളി വിസ അനുവദിച്ച് തുടങ്ങാത്തതിനാലും നാട്ടിൽ അവധിക്ക് പോയവർക്ക് തിരിച്ചുവരാൻ കഴിയാത്തതിനാലും കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമമുണ്ട്. ഇത് മുതലാക്കിയാണ് അനധികൃത ഗാർഹികത്തൊഴിലാളി ഓഫിസുകൾ പാർട് ടൈം ജീവനക്കാരെ നൽകുന്നത്. മണിക്കൂർ അടിസ്ഥാനത്തിൽ ദിവസം രണ്ടിലധികം വീടുകളിൽ ജോലി ചെയ്യുന്നവരുണ്ട്.