ഇല്ലിനോയ്: ഇല്ലിനോയ് സംസ്ഥാനത്തെ കോവിഡ് 19 മരണം 10,000 കവിഞ്ഞു. നവംബർ അഞ്ചിന് വ്യാവാഴ്ച വൈകിട്ട് ഗവർണർ പ്രിറ്റ്സ്‌കർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. അതോടൊപ്പം പ്രതിദിനമുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലും പുതിയ റിക്കാർഡിട്ടു (9985). ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 97 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 10,030 ആയി.

ജൂൺ 11-ന് ശേഷം രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് നവംബർ അഞ്ചിനാണ്. സംസ്ഥാനത്ത് ഇതുവരെയുള്ള രോഗികളുടെ എണ്ണം 44,7491 ആയി ഉയർന്നു. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ സംസ്ഥാനാടിസ്ഥാനത്തിൽ 8.5 ശതമാനത്തിൽ നിന്നും 9.1 ശതമാനമായി. ഗവർണർ ജനങ്ങളോട് കൂടുതൽ ജാഗ്രത പുലർത്തണമെന്നും, നിയന്ത്രണങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നു പ്രവർത്തിക്കുന്നതിൽ അദ്ധ്യാപകർ മടിക്കുമ്പോൾ, മാതാപിതാക്കൾ ഉടൻ തുറക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.