- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലെത്തിയാൽ ക്വാറന്റൈൻ ഇരിക്കണമല്ലോ എന്നോർത്ത് മനസു വിഷമിപ്പിക്കേണ്ടാ; പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വിമാനം കയറിയാൽ ക്വാറന്റൈൻ ഒഴിവാക്കാം
ദുബായ്: നാട്ടിലേക്കു പോകുന്ന പ്രവാസികൾ നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയണമല്ലോ എന്നോർത്ത് വിഷമിക്കുന്നവരാണ്. എന്നാൽ ഇനി മുതൽ ആ വിഷമം വേണ്ടാ. കാരണം, 72 മണിക്കൂറിനുള്ളിൽ ലഭ്യമായ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീൻ ഒഴിവാക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം ഇപ്പോൾ. ഇതിനായി സത്യവാങ്മൂലം www.newdelhiairport.in എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കണം. തെറ്റായ സത്യവാങ് മൂലം നൽകുന്നത് ശിക്ഷാർഹമാണ്. ക്വാറന്റീൻ ഒഴിവാക്കാൻ അനുമതി നൽകാനുള്ള അധികാരം മന്ത്രാലയത്തിൽ നിക്ഷിപ്തമായിരിക്കും. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദ്ദേശങ്ങളിലാണ് ഇതു വ്യക്തമാക്കിയത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവർ ഇന്ത്യയിൽ ഇറങ്ങുന്ന വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരായി ആർടിപിസിആർ സർട്ടിഫിക്കറ്റ് നേടണം. ഇങ്ങനെയുള്ളവർക്കും ക്വാറന്റീനിൽ നിന്നൊഴിവാകാം. എന്നാൽ പരിശോധനാ സൗകര്യമില്ലാത്ത വിമാനത്താവളങ്ങളിൽ വരുന്നവർക്ക് എഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ക്വാറന്റീനിൽ നിന്ന് ഇളവ് നേടുന്നവർ ആരോഗ്യം സ്വയം നിരീക്ഷിക്കണം.
നാട്ടിലേക്ക് പോകുന്നവർ യാത്രയ്ക്കു മുൻപ് വിമാനക്കമ്പനികളുമായോ ഏജൻസികളുമായോ ബന്ധപ്പെട്ട് ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം. മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് ഉറപ്പാക്കേണ്ടത്. അതേസമയം വീടുകളിലെ ക്വാറന്റീൻ ഒഴിവാക്കുന്നതു സംബന്ധിച്ച് വ്യക്തമയാ നിർദേശങ്ങളിലെന്ന് അറിയുന്നു. സംസ്ഥാന സർക്കാരുകൾക്ക് ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.