ദോഹ: ഖത്തറിൽ 190 പേർക്ക് കോവിഡ്-19 പോസിറ്റീവ്. 39 പേർ വിദേശത്ത് നിന്നെത്തിയവർ. 201 പേർ സുഖം പ്രാപിച്ചു. നിലവിൽ 2,695 പേരാണ് കോവിഡ് പോസിറ്റീവ്. 39 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കോവിഡ് മുക്തരുടെ ആകെ എണ്ണം 1,31,276 എത്തി.

24 മണിക്കൂറിനിടെ 8,514 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധന നടത്തിയവരുടെ ആകെ എണ്ണം 10,15,828 ആയി ഉയർന്നു. ഇതുവരെ 1,34,203 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. മരണസംഖ്യ 232.