- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്ളോറിഡയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റിക്കാർഡ് വർധന
ഫ്ളോറിഡ: കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ വീണ്ടും ഫ്ളോറിഡ സംസ്ഥാനത്ത് വൻ വർധന. സെപ്റ്റംബർ ഒന്നിനുശേഷം നവംബർ എട്ടാംതീയതി ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 6820 ആയെന്ന് ഫ്ളോറിഡ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ഞായറാഴ്ച അറിയിച്ചു. 21 മരണവും ഞായറാഴ്ച സംഭവിച്ചതായും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 8,43,897 രോഗികളും, 17,333 മരണവും സംഭവിച്ചതായും അറിയിപ്പിൽ പറയുന്നു. ഇതിൽ 17121 പേർ ഫ്ളോറിഡ സംസ്ഥാനത്തുള്ളവരും 212 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ താമസത്തിനെത്തിയവരുമാണ്.
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഫ്ളോറിഡ (843897), രണ്ടാമതായി ടെക്സസ് (895000), ഒന്നാമതായി കാലിഫോർണിയ (969000).
ഫ്ളോറിഡയിൽ ഔദ്യോഗിക മരണസംഖ്യയുടെ 25 ശതമാനം യഥാർത്ഥത്തിൽ വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്. നവംബർ ഒന്നുമുതൽ എട്ടു വരെയുള്ള ഒരാഴ്ചയിൽ പുതുതായി 28,776 കോവിഡ് കേസുകളും, 360 പുതിയ മരണവും സംഭവിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ 1,69,738 പേരാണ് പരിശോധനയ്ക്ക് എത്തിയിട്ടുള്ളത്. ഫ്ളോറിഡ സംസ്ഥാനത്ത് ആകെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 6.3 മില്യനാണ്.