- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് വ്യാപകമാകുന്നു; യൂട്ടാ സംസ്ഥാനത്ത് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
യൂട്ടാ: സംസ്ഥാനത്ത് പ്രതിദിന കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഗവർണർ ഗാരി ഹെർബർട്ട് സംസ്ഥാനവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യൂട്ടായിൽ താമസിക്കുന്ന എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും, ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും ഗവർണർ നിർദേശിച്ചു. ആശുപത്രികളിൽ കോവിഡ് രോഗികളെ ഉൾക്കൊള്ളാവുന്നതിന്റെ പരമാവധിയായെന്നും, ഇനിയും രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നവംബർ എട്ടാംതീയതി ഞായറാഴ്ച രാത്രി ഒരു വീഡിയോ സ്റ്റേറ്റ്മെന്റിലൂടെയാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായി ഗവർണർ ജനങ്ങളെ അറിയിച്ചത്.
നിർബന്ധ മാസ്‌കിനൊപ്പം സോഷ്യൽ ഗാതറിങ്, ഹൈസ്‌കൂൾ സ്പോർട്സിങ് ഇവന്റ്സ് എന്നിവ അടുത്ത രണ്ടാഴ്ചത്തേയ്ക്ക് മാറ്റിവച്ചതായും ഗവർണർ അറിയിച്ചു. മാസ്‌ക് ധരിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഒരിക്കലും പ്രതികൂലമായി ബാധിക്കില്ല. പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന ഗവർണർ കാലാവധി പൂർത്തിയാക്കി ജനുവരി നാലിന് സ്ഥാനമൊഴിയും.
സംസ്ഥാനത്ത് ഇതുവരെ 1,33,000 കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും, 659 മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.