ബ്രസീലിയ: കോവിഡിനെതിരെ ചൈനയിലെ സിനോവാക് കമ്പനി വികസിപ്പിച്ച 'കൊറോണവാക്' വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം ബ്രസീലിൽ നിർത്തിവച്ചു. ഗുരുതരമായ വിപരീതഫലം ഉണ്ടായ സാഹചര്യത്തിലാണിതെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകത്തിന്റെ പല ഭാഗത്തും വികസിപ്പിച്ച വാക്‌സിനുകളെപ്പോലെ ഇതും അന്തിമഘട്ട പരീക്ഷണത്തിലാണ്.