- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫിലാഡൽഫിയായിൽ കോവിഡ് വ്യാപനം പെരുകുന്നു; കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
ഫിലാഡൽഫിയാ: ഫിലാഡൽഫിയാ നഗരത്തിൽ COVID-19 കേസുകൾ അനുദിനം വർദ്ധിക്കുന്നതിനാലും, പ്രധാന ആഘോഷ നാളുകളായ താങ്ക്‌സ് ഗീവിങ്, ക്രിസ്തുമസ്സ് അവധി - ആഘോഷ ദിവസങ്ങൾ കടന്നുവരുന്നതിനാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുള്ളതായി ഫില്ലി ഹെൽത്ത് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച പെൻസിൽവാനിയയിൽ 4,300 പുതിയ കേസുകളും 92 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ, ഫിലാഡൽഫിയയിൽ 879 പുതിയ കൊറോണ പോസിറ്റിവ് കേസുകളും 12 മരണങ്ങളും ഉൾപ്പെടുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇത് ഒരു ദിവസം 70 കേസുകൾ ആയിരുന്നു കൊറോണ വൈറസ് കേസുകളുടെ അനിയന്ത്രിതമായ വർദ്ധനവ് മൂലം ഇതുവരെയുള്ള പകർച്ചവ്യാധിയുടെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നതെന്ന് ഫിലാഡൽഫിയ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.. ഫിലാഡൽഫിയ, പെൻസിൽവാനിയ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കോവ്ഡ് കേസുകൾ എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
ഇത് മനുഷ്യരെ വേട്ടയാടുന്ന വൈറസാണ് എന്നുള്ള മുന്നറിയിപ്പുകളും ഭയാനകമായ പ്രവചനങ്ങളും ഉണ്ടായിരുന്നിട്ടും,കോവിഡ് വ്യാപനം തുടരുകയാണെന്ന് ഫിലാഡൽഫിയ ഹെൽത്ത് കമ്മീഷണർ ഡോ. തോമസ് ഫാർലി പറഞ്ഞു. കോവിഡ് വ്യാപനം തടയുവാൻ നമ്മുടെ അടുത്ത സ്റ്റേറ്റായ ന്യൂജേഴ്‌സി വലിയ മാറ്റങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ്. അതേപോലെ ഇവിടെയും പോസിറ്റീവ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറാവേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വീണ്ടും നാശകരമായ വിപത്തിലേക്ക് നീങ്ങുന്നതിനാൽ ഫിലാഡൽഫിയ സ്‌കൂൾ ഡിസ്ട്രിക്റ്റ് വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി മാറ്റി. പ്രീ-കെ, കിന്റർഗാർഡൻ മുതൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ വരെ നവംബർ 30 ന് ക്ലാസ് മുറിയിലേക്ക് തിരികെ കൊണ്ടുവരാൻ തുടക്കത്തിൽ പദ്ധതിയിട്ടിരുന്നെങ്കിലും അത് അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണ്. ഇനിയും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നഗരത്തിലെ സ്‌കൂളുകൾ പൂർണ്ണമായും 100% വെർച്വൽ ആയി തുടരുമെന്ന് ഫിലാഡൽഫിയ സ്‌കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ഡോ. വില്യം ഹൈറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു.
ആളുകൾ വേണ്ടത്ര മുൻകരുതൽ എടുക്കാതെ പാർട്ടികൾ നടത്തുന്നതും, അതിനായി ചിലർ വീടിനകത്തും റെസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പോകുന്നതും സമയം ചിലവഴിക്കുന്നതും അപകടത്തെ വിളിച്ചുവരുത്തുകയാണ് എന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
താങ്ക്‌സ് ഗീവിങ് ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനെതിരെ ഫാർലി വീണ്ടും മുന്നറിയിപ്പ് നൽകി. വിശേഷ ദിനങ്ങളും മറ്റും ആഘോഷിക്കുന്നതിനുള്ള ഏക സുരക്ഷിത മാർഗം നിങ്ങളുടെ വീട്ടിലെ ആളുകളുമാമായി മാത്രം ആണ്. സ്വന്തം വീടിന് പുറത്തുള്ള എല്ലാത്തരത്തിലുള്ള ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും വീടുകൾ വിടുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.