വിമാനത്താവളങ്ങൾ അടക്കമുള്ള പൊതു ഗതാഗതത്തിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുവാനുള്ള നീക്കം വേണ്ടത്ര മുന്നോട്ടു പോകുന്നില്ലെന്ന് പൊതു ആരോഗ്യ വിദഗ്ധൻ. ഓക്ലാന്റ് ലെവൽ 1 നിയന്ത്രണങ്ങളോടെ തുടരുമെന്നും പ്രതിരോധ സേന ക്ലസ്റ്ററുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിഞ്ഞതിന് ശേഷം സിബിഡി വീണ്ടും തുറക്കാമെന്നും ഇന്ന് നടന്ന മീഡിയാ ബ്രീഫിംഗിൽ ആരോഗ്യ മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു.

ഓക്ക്‌ലാൻഡ് മേഖലയിലും വിമാനങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കണമെന്നും ഇതു സംബന്ധിച്ച് തിങ്കളാഴ്ച മന്ത്രിസഭ ഉത്തരവിറക്കുമെന്നും ഹിപ്കിൻസ് പറഞ്ഞു. മാസ്‌ക് ഉപയോഗം ന്യൂസിലാന്റിലെ എല്ലായിടത്തും വേണമെന്നും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കണമെന്നും എപ്പിഡെമോളജിസ്റ്റായ ഡോ. അമാൻഡ വ്യക്തമാക്കി. രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ മാത്രമല്ല പ്രതിരോധത്തിനും മാസ്‌ക് വേണമെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

മാസ്‌ക് ഉപയോഗിക്കാത്തത് കോവിഡ് വൈറസിന്റെ മറ്റൊരു തിരിച്ചു വരവിന് കൂടി കാരണമായേക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഏറ്റവും അവസാനമായുണ്ടായ വ്യാപനത്തെ രാജ്യം കൃത്യമായാണ് കൈകാര്യം ചെയ്തത്. അതു പോലെ തന്നെ ഇപ്പോഴും തുടരേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. വേനൽക്കാലത്ത് ആളുകൾ വലിയ തോതിൽ പുറത്തിറങ്ങുന്നത് ശ്രദ്ധിച്ചാൽ വലിയ അപകടമുണ്ടാക്കുമെന്നും അവർ വ്യക്തമാക്കി.