- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന്റെ ആദ്യ പരീക്ഷണങ്ങൾ ഫലപ്രദം; അടുത്ത ജൂലായ് മുതൽ വാക്സിൻ ലഭ്യമായേക്കും
യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാന്റിലെ ഗവേഷകർ വികസിപ്പിക്കുന്ന വാക്സിൻ അടുത്ത വർഷം പുറത്തു വന്നേക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട്. V451 എന്ന പേരിലുള്ള വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം ഫലപ്രദമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
പ്രായമേറിയവരിൽ നടത്തിയ വാക്സിൻ പരീക്ഷണം ഫലപ്രദമായിരുന്നു. കോവിഡ്-19 അപകടകരമായി ബാധിക്കാൻ സാധ്യതയുള്ള പ്രായമേറിയവരിൽ വാക്സിൻ ഫലപ്രദമായെന്നതിന് വളരെയധികം പ്രാധാന്യം ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സിഎസ്എൽ എന്ന മരുന്ന് നിർമ്മാണ കമ്പനിയാണ് വാക്സിൻ നിർമ്മിക്കുന്നത്. മെൽബണിലെ നിർമ്മാണകേന്ദ്രത്തിൽ നിർമ്മിക്കുന്ന വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങുന്നതിനായി റെഗുലേറ്ററി അംഗീകാരം ലഭിക്കാൻ ശ്രമിക്കുകയാണ് സിഎസ്എൽ.
ഈ വർഷം അവസാനത്തിന് മുൻപായി ഇത് സാധ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ കമ്പനി നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു.
Next Story