- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
സിംഗപ്പൂരിൽ ഇന്ന് സ്ഥിരീകരിച്ചത് 12 കോവിഡ് കേസുകൾ മാത്രം; എല്ലാം വിദേശത്തു നിന്നും വന്നവർ; കമ്മ്യൂണിറ്റി കേസുകളോ ഡോർമിറ്ററി കേസുകളോ റിപ്പോർട്ട് ചെയ്യാതെ സിംഗപ്പൂരിന് ഇതു മൂന്നാം ദിനം
സിംഗപ്പൂർ: ഇന്ന് വെള്ളിയാഴ്ച (നവംബർ 13) ഉച്ചയ്ക്ക് 12 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരിലെ മൊത്തം കേസുകളുടെ എണ്ണം 58,114 ആയി. ഇവയെല്ലാം വിദേശത്തു നിന്നും വന്ന കേസുകളാണ്. സിംഗപ്പൂരിലെത്തിയപ്പോൾ സ്റ്റേ-ഹോം നോട്ടീസിൽ ഉൾപ്പെടുത്തിയ കേസുകളാണ് റിപ്പോർട്ട് ചെയ്തവയെല്ലാം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എല്ലാ പുതിയ കൊറോണ വൈറസ് കേസുകളും വിദേശത്തു നിന്നും വന്നവരിൽ റിപ്പോർട്ട് ചെയ്യുന്ന തുടർച്ചയായ മൂന്നാം ദിവസമാണിത്. പുതിയ കമ്മ്യൂണിറ്റി കേസുകളൊന്നും തന്നെയില്ല. തൊഴിലാളികളുടെ ഡോർമിറ്ററികളിൽ നിന്നും ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച രാത്രി അറിയിക്കും.
ഇന്നലെ 11 പുതിയ കൊറോണ വൈറസ് കേസുകളാണ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തത്. ഇവയെല്ലാം വിദേശത്തു നിന്നും വന്നവരാണ്. ഇവരെല്ലാം സ്റ്റേ-ഹോം നോട്ടീസിൽ കഴിഞ്ഞവരും ആയിരുന്നു.