- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് 19: ഡാളസിൽ മരണനിരക്ക് ഉയരുന്നു, ചൊവ്വാഴ്ച 30 മരണം
ഡാളസ്: ഡാളസ് കൗണ്ടിയിൽ ഡിസംബർ 22 ചൊവ്വാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വൻ വർധന. 30 പേരാണ് ചൊവ്വാഴ്ച മരിച്ചതെങ്കിൽ 2,366 പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടും കോവിഡ് വ്യാപനം കാര്യമായി തടയുന്നതിന് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും പൂർണ സഹകരണം ലഭിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു.
ഡാളസ് കൗണ്ടിയിൽ മാത്രം ഇതുവരെ 1,58,354 കൊറോണ വൈറസ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,514 മരണവും സംഭവിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച കൗണ്ടിയിൽ മരിച്ചവർ 50 വയസിനും 90 വയസിനും ഇടയിലുള്ളവരാണ്.
ക്രിസ്മസ് ഒഴിവുകാലം വരുന്നതോടെ കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുവാൻ സാധ്യതയുണ്ടെന്നും, ഇതൊഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും കൗണ്ടി ജഡ്ജ് ക്ലെ ജങ്കിൻസ് പ്രസ്താവനയിൽ അറിയിച്ചു.
വീട്ടിലുള്ള അംഗങ്ങൾക്കു പുറമെ ആരെങ്കിലും സന്ദർശനത്തിന് വരികയാണെങ്കിൽ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. അവധി ദിവസങ്ങളിൽ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്നും ജഡ്ജി അറിയിച്ചു.