- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വിതരണാനുമതി ലഭിച്ചു; ആസ്ട്രസെനക്ക വാക്സിൻ വിതരണം നാളെ മുതൽ ആരംഭിക്കുന്നു; ആദ്യം നൽകുന്നത് സൗത്ത് ഓസ്‌ട്രേലിയയിൽ
മെൽബൺ: ഓസ്‌ട്രേലിയയിൽ ആസ്ട്രസെനക്ക വാക്സിൻ വിതരണം നാളെ മുതൽ ആരംഭിക്കുന്നു. സൗത്ത് ഓസ്‌ട്രേലിയയിൽ ആണ് വാക്‌സിൻ ആദ്യം നൽകുന്നത്. തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്‌മിനിസ്ട്രേഷന്റെ (TGA) വിതരണാനുമതി ലഭിച്ച രണ്ടാമത്തെ വാക്സിനാണ് ആസ്ട്രസെനക്ക. ഇതിന്റെ 3,00,000 ഡോസുകൾ കഴിഞ്ഞ ദിവസം സിഡ്നിയിൽ എത്തിയിരുന്നു.
ഇവ പരിശോധിച്ച TGA വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച മുതൽ വാക്സിൻ വിതരണം തുടങ്ങുന്നത്.
വാക്സിൻ എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്തു. സൗത്ത് ഓസ്ട്രേലിയയിലാണ് ആസ്ട്രസെനക്ക വാക്സിന്റെ ആദ്യ ഡോസ് വിതരണം ചെയ്യുന്നത്. വാക്സിനേഷൻ പദ്ധതി സുരക്ഷിതമായി നടപ്പാക്കാൻ കർശന നടപടികളും സ്വീകരിച്ചു കഴിഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് വിതരണം ആരംഭിക്കുക. ഏതാണ്ട് 90 ജീവനക്കാർക്ക് ആദ്യ ദിവസം തന്നെ വാക്സിൻ നൽകാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. ഫൈസർ വാക്സിനിൽ നിന്ന് വ്യത്യസ്തമായി, ഫ്രിഡ്ജിലെ താപനിലയിൽ തന്നെ ഈ വാക്സിൻ സൂക്ഷിക്കാം. ഇത് വിതരണം കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.