പാലാ: കോവിഡിനെതിരെയുള്ള വാക്‌സിനേഷന്റെ പാലായിലെ ഉദ്ഘാടനം പാലാ മരിയൻ മെഡിക്കൽ സെന്ററിൽ ആദ്യ ഡോസ് സ്വീകരിച്ചു മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.

ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റർ സി ഷെർളി ജോസ്, പി ആർ ഒ സി ബെൻസി, മെഡിക്കൽ സൂപ്രണ്ട് ഡോ മാത്യു, സി ലിന്റ, ഡോ തോമസ് ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. കോവിഡ് 19 വാക്‌സിൻ വിതരണം മരിയൻ സെന്ററിൽ ആരംഭിച്ചതായി അഡ്‌മിനിസ്‌ട്രേറ്റർ സി ഷേർളി അറിയിച്ചു. സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റുവഴി വാക്‌സിനു രജിസ്‌ട്രേഷൻ നടത്തണമെന്നും അറിയിപ്പിൽ പറയുന്നു.