മനാമ: ബഹറിനിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. വെള്ളിയാഴ്‌ച്ച 1706 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഇതുവരെ റിപ്പോർട്ട് ചെയ്ത ഒരു ദിവസത്തെ ഏറ്റവും വലിയ എണ്ണമാണ്. ഇന്നലെ 4 പേർ കോവിഡ് ബാധിച്ച് മരിച്ചു. 75 ഉം 81 ഉം വയസ്സുള്ള സ്വദേശികളും 43ഉം 44 ഉം വയസ്സുള്ള വിദേശികളുമാണ് മരണപ്പെട്ടത്. ഇതുവരെ 12693 കേസുകളുണ്ട് ബഹറിനിൽ. 223 രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 119 പേർ ഗുരുതരാവസ്ഥയിലാണ്.