മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 215,592 കേസുകൾ. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് 67,160 പേർക്ക് രോഗം സ്ഥിരീകരിച്ചു. 676പേർ മരിച്ചു. 63,818പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 42,28,836ആയി. 6,94,480പേരാണ് ചികിത്സയിലുള്ളത്. 63,928പേർ മരിച്ചു. 34,68,610പേർ രോഗമുക്തരായി. മുംബൈയിൽ മാത്രം 5,888പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 71പേർ മരിച്ചു. 8,549പേർ രോഗമുക്തരായി.

ഉത്തർപ്രദേശിൽ 38,055പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,231പേർ രോഗമുക്തരായി. 223പേർ മരിച്ചു. 29,438 പേരാണ് കർണാടകയിൽ ഇന്ന് രോഗബാധിതരായത്. 90,58പേർ രോഗമുക്തരായി.

208പേർ മരിച്ചു. 13,04,397 പേരാണ് കർണാടകയിൽ ആകെ രോഗബാധിതരായത്. 10,04,397പേർ ഗോഗമുക്തരായി. 2,34,483പേരാണ് ചികിത്സയിലുള്ളത്. 14,283പേർ മരിച്ചു.

കേരളത്തിൽ 26,685 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 15,355 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.14,842 കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിൽ 12,359പേരാണ് ഇന്ന് രോഗബാധിതരായത്. ആന്ധ്രയിൽ 11,698 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.