- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിൽ വീണ്ടും കോവിഡ് വർധന; കഴിഞ്ഞ ദിവസം മാത്രം കേസുകൾ 6000യിരം കടന്നു; ആശ്വാസകമാകുന്നത് മരണനിരക്കിലെ കുറവ്; കേന്ദ്രസംഘം കേരളത്തിലേക്ക്
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ കേസുകൾ വർധി ക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.നിലവിൽ കേരളമാണ് ഏറ്റവും മുന്നിൽ. പ്രതിദിന കോവി ഡ് സ്ഥിരീകരണ നിരക്ക് ഇന്ത്യ 2.2% ആയിരിക്കുമ്പോൾ കേരളത്തിൽ ഇന്നലെ മാത്രം 10.01% ആയിരുന്നു. പരിശോധിച്ചത് 63,891 സാംപിളുകൾ. ഇതിനു മുൻപ് ഡിസംബർ 27 നായിരുന്നു സംസ്ഥാനത്ത് നിരക്ക് 10% കടന്നത്. അന്ന് 10.64% മായിരുന്നു നിരക്ക്.സംസ്ഥാനത്ത് ഇന്നലെ 6394 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 5723 പേർക്കു സമ്പർക്കത്തിലൂടെയാണ്. അതിൽ 551 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തു നിന്നു വന്ന 69 പേരും 51 ആരോഗ്യ പ്രവർത്തകരും കോവിഡ് പോസിറ്റീവായി. ചികിത്സയിലായിരുന്ന 5110 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.കോവിഡ് വ്യാപനം ശക്തമാകുമ്പോഴും മരണനിരക്കു പിടിച്ചുനിർത്താൻ സാധിക്കുന്നതാണു കേരളത്തിന്റെ നേട്ടം. സംസ്ഥാനത്തെ മരണനിരക്ക് 0.41% ആണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ മരണ നിരക്കു കുറഞ്ഞതോടെ കേരളം മൂന്നാമത്തെത്തി. തമിഴ്നാട് 10ാം സ്ഥാനത്ത്. രാജ്യത്തു കഴിഞ്ഞ 12 ദിവസമായി ആകെ മരണനിരക്ക് 300 നു താഴെയാണ്. ഇന്നലെ സംസ്ഥാനത്തു സ്ഥിരീകരിച്ചത് 25 മരണം. ഇതുവരെ ആകെ മരണം 3029.
ഡിസംബർ 23 നു ശേഷം രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിരീകരണ നിരക്ക് 3% കടന്നിട്ടില്ല. ആകെ 79.5% കോവിഡ് ബാധിതരും 10 സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിൽ കേരളമാണു മുന്നി ൽ. പ്രതിദിന കോവിഡ് ബാധിതരുടെ കണക്കിൽ കേരളം അയ്യായിരത്തിനു മുകളിൽ നിൽക്കു മ്പോൾ, തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയിൽ ശരാശരി 3000 ആണ്. ഛത്തീസ്ഗഡിൽ 1000 കേസുക ളും. തമിഴ്നാട്ടിലെ പ്രതിദിന കണക്ക് ആയിരത്തിൽ താഴെയായി. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 820 കേസാണ്. കോവിഡ് പരിശോധനയിൽ കൃത്യത കൂടുതലുള്ള ആർടിപിസിആർ പരി ശോധന മാത്രമേ തമിഴ്നാട് സർക്കാർ നടത്തുന്നുള്ളൂ. ഇതിനകം 1.25 കോടി ആർടിപിസിആർ പരിശോധന
കളാണ് അവിടെ നടത്തിയത്.കേരളം വിവിധ വിഭാഗങ്ങളിലായി ഇന്നലെ വരെ 82,24,781 സാംപി ളുകൾ പരിശോധിച്ചു. ഇതിൽ 65 ശതമാനവും ആന്റിജൻ പരിശോധനയാണ്. അതിൽ തെറ്റായ ഫലം ലഭിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. നെഗറ്റീവാകുന്നവർ വൈറസ് ബാധിച്ചില്ലെ ന്ന ധാരണയിൽ മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുമ്പോൾ വൈറസ് വ്യാപനം വർധി ക്കും.
കേന്ദ്രസംഘം വെള്ളിയാഴ്ച്ച എത്തും
കേരളത്തിൽ കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രത്തിൽനിന്നുള്ള ഉന്നതതല സംഘം വെള്ളിയാഴ്ച്ച കേരളത്തിലെത്തും. കോവിഡ് പ്രതി രോധത്തിൽ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാണ് കേന്ദ്രസംഘം എത്തുന്നത്. നാഷണൽ സെന്റർ ഫോർ ഡീസീസ് കൺട്രോൾ (എൻസിഡിസി) മേധാവി ഡോ. എസ്.കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാവും സംസ്ഥാനത്തെത്തുക.കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35,038 പുതിയ കേസുക
ൾ കേരളത്തിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 5000ത്തോളം പുതിയ കേസുകളാണ് ഓരോദിവസവും കേരളത്തിൽ പുതുതായി റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ഇത് ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിന് പ്രത്യേക മെഡിക്കൽ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള ആക്ടീവ് കേസുകളിൽ 26 ശതമാനവും കേരളത്തിലാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളമാണെങ്കിൽ സംസ്ഥാനത്ത് ഇത് പത്ത് ശതമാനമാണെന്നും ദേശീയ ശരാശരിയുടെ അഞ്ചിരട്ടിയാണ് ഇതെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് പ്രത്യേക സംഘങ്ങളെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സന്ദർശിക്കുന്നതി
നായി നിയോഗിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
രണ്ടാം ഡ്രൈ റൺ എട്ടിന്
രാജ്യത്തെ എല്ലാ ജില്ലകളിലും ജനുവരി എട്ടിന് കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ഡ്രൈറൺ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. കോ
വിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ഞായറാഴ്ചയാണ് അനുമതി നൽകിയത്. കോവാക്സിൻ, കോവിഡ്ഷീൽഡ് എന്നിവയാണ് രാജ്യത്ത് ഉപയോഗിക്കു
ന്നത്.