കൊവിഡ് പ്രതിസന്ധി മൂലമുള്ള യാത്ര പ്രതിസന്ധി തുടരുന്നതോടെ ജനിച്ച കുഞ്ഞിനെയും ഭാര്യയയും മാതാപിതാക്കളെയും കാണാനാവാതെ വേദനയോടെ കഴിയുകയാണ് ഒരു മലയാളി യുവാവ്. രവിശങ്കർ വേണുഗോപാൽ എന്ന യുവാവാണ് കുഞ്ഞ് ജനിച്ച് 18 മാസം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതാ കഴിയുന്നത്. ന്യൂസിലന്റിലായിരുന്ന വേണുഗോപാലിന്റെ ഭാര്യ പ്രസവത്തിനായി നാട്ടിൽ പോയതാണ്. എന്നാൽ ഇതുവരെ കുഞ്ഞ് ജനിച്ചെങ്കിലും കോവിഡ് പ്രതിസന്ധി മൂലം തിരികെ എത്താനായിട്ടില്ല.

ജിയോടെക്‌നിക്കൽ എഞ്ചിനീയറായ വേണുഗോപാൽ വൈകാറ്റോ എക്സ്‌പ്രസ് വേ ഉൾപ്പെടെയുള്ള പ്രോജക്ടുകളിൽ ജോലി നോക്കുകയാണ്. 2020 മുതൽ ന്യൂസിലന്റിലേക്കുള്ള സർവ്വീസ് റദ്ദാക്കിയതോടെ ഭാര്യ അനിതയ്ക്കും കുഞ്ഞിനും ഇതുവരെ എത്തിച്ചേരാനും കഴിഞ്ഞില്ല. ലാബോറട്ടറി ടെക്‌നിഷന്യായിരുന്ന അനിത മെറ്റേണിറ്റി ലീവീലാണ് നാട്ടിലേക്ക് പോയത്. എന്നാൽ കോറോണ പ്രതിസന്ധി തുടർന്നതോടെ കരാർ തീരുകയും തിരികെ എത്താൻ കഴിയാതെ പോകുകയുമായിരുന്നു.

ഇത് ഒരാളുടെ മാത്രം കഥയല്ല. നിരവധി ഇന്ത്യക്കാരാണ് ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നത്. വർക്ക് വിസയിലുള്ള വേണുഗോപാലിനും ഇന്ത്യയിലേക്ക് മടങ്ങിയാൽ പിന്നെ തിരികെ വരവ് എളുപ്പമായിരിക്കില്ലെയെന്ന് ഉറപ്പുള്ളതുകൊണ്ട് രാജ്യത്ത് തുടരാൻ തീരുമാനിക്കുകയായിരുന്നു.

മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർ യാത്ര തടസ്സം നേരിടുന്നതോടെ കുടുംബാംഗങ്ങളെ വേർപിരിഞ്ഞ് മുന്നോട്ട് പോകുന്ന അവസ്ഥയിലാണ് ഉള്ളത്,. എന്ന് ഈ മാഹാമാരി വിട്ട് പോകുമെന്നോ രാജ്യങ്ങൾ തമ്മിലുള്ള യാത്ര സുഖകരമായി എന്ന് നടക്കുമെന്നോ അറിയാതെ കഴിയുകയാണ് നിരവധി പേർ.