- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളത് 4.85 ലക്ഷത്തിൽ താഴെപ്പേർ; പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ രോഗബാധിതരേക്കാൾ കൂടുതൽ; 24 മണിക്കൂറിനിടെ 44,879 പേർക്ക് രോഗം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളത് 4,84,547 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസമാണ് 5 ലക്ഷത്തിനു താഴെ നിലനിൽക്കുന്നത്. ആകെ രോഗബാധിതരുടെ 5.55% മാത്രമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 44,879 പേർക്കാണു രാജ്യത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 49,079 പേരാണ്. ദിവസേനയുള്ള പുതിയ രോഗബാധിതരേക്കാൾ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. 41 ദിവസമായി ഈ പ്രവണത തുടരുകയാണ്.
രാജ്യത്തെ ആകെ കോവിഡ് രോഗമുക്തർ 81,15,580 ആണ്. രോഗമുക്തിനിരക്ക് 92.97%. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വർദ്ധിച്ച് 76,31,033 ആയി.
പുതുതായി രോഗമുക്തരായവരിൽ 77.83 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കൂടുതൽ രോഗമുക്തർ മഹാരാഷ്ട്രയിലാണ്- 7,809. സംസ്ഥാനത്താട്ടാകെ 16,05,064 പേർ രോഗമുക്തരായി.
പുതിയ രോഗബാധിതരിൽ 76.25 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്- 7,053. കേരളത്തിൽ 5,537 പുതിയ കേസുകളും മഹാരാഷ്ട്രയിൽ 4,496 പുതിയ കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 547 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 80 ശതമാനത്തോളം (79.34%) പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
രാജ്യത്തെ പുതിയ കോവിഡ് മരണങ്ങളിൽ 22.3 ശതമാനവും മഹാരാഷ്ട്രയിലാണ് (122 മരണം).ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ യഥാക്രമം 104 പേരും 54 പേരും മരണപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ