- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആംബുലൻസിനുള്ളിൽ പീഡനത്തിനിരയായതിന്റെ ആഘാതത്തിൽ നിന്നും മോചിതയാകാതെ ആറന്മുളയിലെ പെൺകുട്ടി; അന്വേഷണ സംഘത്തിന് മൊഴിയെടുക്കാനും ആകുന്നില്ല; പെൺകുട്ടിയുടെ മാനസികാവസ്ഥ സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ഡോക്ടർമാർ; കൗൺസിലിംഗിന് സൈക്യാട്രിക് ഡോക്ടറും
പത്തനംതിട്ട: ആംബുലൻസ് ഡ്രൈവർ പീഡനത്തിനിരയാക്കിയ കോവിഡ് ബാധിതയായ പെൺകുട്ടി ഇനിയും സംഭവത്തിന്റെ ആഘാതത്തിൽ നിന്നും മോചിതയായില്ല. പെൺകുട്ടിയുടെ മാനസികാവസ്ഥ സാധാരണ നിലയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും എന്നാണ് ഡോക്ടർമാർ പറയുന്നത്. മാനസികമായി ആകെ തകർന്ന പെൺകുട്ടിയിൽ നിന്നും പൊലീസിന് ഇതുവരെ മൊഴിയെടുക്കാനും സാധിച്ചിട്ടില്ല. അന്വേഷണ സംഘത്തിന് മൊഴിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ പെൺകുട്ടിക്ക് കൗൺസിലിംഗിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടി സാധാരണ നിലയിലേക്ക് എത്താൻ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
കോവിഡ് പോസിറ്റീവായ പത്തൊൻപതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലൻസ് ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറന്മുളയിൽ വിജനസ്ഥലത്തു ശനി അർധരാത്രിയായിരുന്നു പീഡനം നടന്നത്. ആരോഗ്യ വകുപ്പിന്റെ ‘കനിവ്' പദ്ധതിയുടെ ഭാഗമായ ‘108' ആംബുലൻസിന്റെ ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മുൻപു വധശ്രമക്കേസിൽ പ്രതിയാണ്. അമ്മ ഉൾപ്പെടെയുള്ളവർക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ബന്ധുവീട്ടിൽ കഴിയവെയാണു പെൺകുട്ടിയും കോവിഡ് പോസിറ്റീവായത്.
ക്രിമിനൽ കേസ് പ്രതിക്കൊപ്പം ആരോഗ്യ വകുപ്പ് പ്രതിനിധികൾ ആരുമില്ലാതെ അയച്ചത് ആരോഗ്യ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണെന്നും ആരോപണം ഉയർന്നു. ഇത് പാർട്ടി നിയമനമാണെന്നും പറയുന്നു. ഇതാണ് പ്രശ്നത്തിന് കാരണമെന്നാണ് കോൺഗ്രസ് ആരോപണം. നൗഫലിന് ഡിവൈഎഫ്ഐ-സിപിഎം ബന്ധങ്ങളുമുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. കോവിഡ് ആംബുലൻസിൽ പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ പ്രതിയായ ഡ്രൈവർ രാത്രി ഒന്നോടെയാണു പന്തളത്തെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ എത്തിച്ചത്. പെൺകുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോന്നിട്ട് അപ്പോഴേക്കും 3 മണിക്കൂറായിരുന്നു.
ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് പറയുന്നു. ആറന്മുളയിൽ വിജനസ്ഥലത്തു ശനി അർധരാത്രിയായിരുന്നു പീഡനം നടന്നത്. ഇയാൾ മുൻപു വധശ്രമക്കേസിൽ പ്രതിയാണ്. അമ്മ ഉൾപ്പെടെയുള്ളവർക്കു കോവിഡ് സ്ഥിരീകരിച്ചതിനാൽ ബന്ധുവീട്ടിൽ കഴിയവെയാണു പെൺകുട്ടിയും കോവിഡ് പോസിറ്റീവായത്. രാത്രി പത്തോടെ ആംബുലൻസിൽ കയറ്റിയെങ്കിലും 10 മിനിറ്റിനകം എത്താവുന്ന ആശുപത്രിയിലേക്കു പോയില്ല. അടൂർ ജനറൽ ആശുപത്രിയിൽനിന്നു മറ്റൊരു ആംബുലൻസിൽ കയറ്റി. നേരത്തെ എടുത്ത ആംബുലൻസിൽ ഡീസൽ തീർന്നതു കൊണ്ടായിരുന്നു ഇത്. അങ്ങനെയാണ് നൗഫലിന്റെ ആംബുലൻസിൽ പെൺകുട്ടി കയറുന്നത്.
ഇതിലുണ്ടായിരുന്ന കോവിഡ് പോസിറ്റീവായ സ്ത്രീയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി പന്തളത്തേക്കു മടങ്ങുമ്പോഴായിരുന്നു പീഡനം. സ്ത്രീകളായ കോവിഡ് രോഗികൾക്കൊപ്പം ആംബുലൻസിൽ വനിതാ ആരോഗ്യപ്രവർത്തകർ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം ഡ്രൈവറെ പീഡനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനം നടത്തിയ ആംബുലൻസ് സഹിതം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇരയായ പെൺകുട്ടിയെയും നേരത്തെ ഇവിടെ കൊണ്ടുവന്നിരുന്നു. ശനിയാഴ്ച അർധരാത്രിയിലാണ് പത്തനംതിട്ട ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൗഫലാണ് അറസ്റ്റിലായത്. പീഡനശേഷം പ്രതി നടത്തിയ കുറ്റസമ്മതം പെൺകുട്ടി മൊബൈൽഫോണിൽ പകർത്തിയത് കേസിൽ നിർണായകമാകും.
ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്. പ്രതി നൗഫൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയുമാണ്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്. പീഡനത്തിന് ശേഷം പ്രതി കുറ്റസമ്മതം നടത്തിയത് പെൺകുട്ടി മൊബൈൽഫോണിൽ പകർത്തി. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. സാരമായി പരുക്കേറ്റ യുവതി കോവിഡ് കേന്ദ്രത്തിൽ ചികിത്സയിലാണ്. പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും തുടർ നടപടികൾ സ്വീകരിച്ചു.
ചെയ്തതു തെറ്റാണെന്നു പ്രതി സമ്മതിക്കുന്ന വിഡിയോ പെൺകുട്ടി ഫോണിൽ പകർത്തിയിരുന്നു. ഇതു നിർണായക തെളിവാകുമെന്നു എസ്പി കെ.ജി. സൈമൺ അറിയിച്ചു. സാരമായി പരുക്കേറ്റ പെൺകുട്ടി, കോവിഡ് ആശുപത്രിയിലെത്തിയ ഉടൻ നിലവിളിച്ചുകൊണ്ട് ഓടിക്കയറുകയായിരുന്നു. ആംബുലൻസുമായി കടന്ന ഡ്രൈവർ പെൺകുട്ടിയെ ഫോണിൽ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പും പൊലീസിനു കൈമാറി.
മറുനാടന് ഡെസ്ക്