- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു; രോഗമുക്തി നിരക്ക് 97.22%; നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകൾ 4,50,899

ന്യൂഡൽഹി: രാജ്യത്ത് പ്രതിവാര കോവിഡ് പോസിറ്റീവ് നിരക്ക് കുറഞ്ഞുവരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവും ദിനംപ്രതിയുള്ള പോസിറ്റീവ് നിരക്ക് 2.59 ശതമാനവുമാണ്.
ഇതുവരെ മൂന്ന് കോടിയിലേറെ പേർ കോവിഡ് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഇന്ത്യയിൽ 3,00,14,713 പേരാണ് കോവിഡിൽ നിന്ന് ഇതുവരെയായി രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,649 പേരാണ് രോഗമുക്തരായത്. നിലവിൽ ഇന്ത്യയിലെ രോഗമുക്തി നിരക്ക് 97.22% ആണ്.
കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെയായി 37,73,52,501 ഡോസ് വാക്‌സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,35,287 ഡോസുകളാണ് നൽകിയത്.
കോവിഡ് വാക്സിനേഷന്റെ പുതിയ ഘട്ടം 2021 ജൂൺ 21 മുതൽ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷൻ വേഗത്തിലാക്കാനും രാജ്യത്തുടനീളം വാക്സിൻ ലഭ്യമാക്കാനും കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 37,154 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 ദിവസങ്ങളായി അമ്പതിനായിരത്തിൽ താഴെയാണ് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. ഇത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രയത്‌നത്തിന്റെ ഫലമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 4,50,899 ആണ്. ഇത് രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളിൽ 1.46 % മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,32,343 കോവിഡ് ടെസ്റ്റാണ് നടത്തിയത്. രാജ്യത്ത് ഇതുവരെയായി ആകെ 43 കോടി (43,23,17,813) ടെസ്റ്റുകളാണ് നടത്തിയത്.
രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 21 ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് നിരക്ക് മൂന്ന് ശതമാനത്തിലും താഴെയാണ്. കഴിഞ്ഞ 35 ദിവസങ്ങളായി ഇത് അഞ്ച് ശതമാനത്തിൽ താഴെയാണ് രേഖപ്പെടുത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


