- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
വീടുകളിലെ സന്ദർശകർക്ക് അടക്കം നിരോധനം ഏർപ്പെടുത്തി മാനിറ്റോബ; പ്രവിശ്യയിൽ കേസുകൾ ഉയർന്നതോടെ കർശന നിയന്ത്രണങ്ങൾ; ആൽബർട്ടയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്
മാനിറ്റോബ പ്രവിശ്യയിൽ കോവിഡ് കേസുകൾ കുത്തനെ കൂടിയതോടെമാനിറ്റോബ സർക്കാർ പുതിയ പൊതുജനാരോഗ്യ ഉത്തരവുകൾ പുറപ്പെടുവിച്ചു.നാളെ ബുധനാഴ്ച്ച മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. വീടുകളിൽ സന്ദർശകരെ നിരോധിക്കൽ അടക്കം എല്ലാ ഒത്തുചേരലുകൾക്കും നിരോധനം ഏർപ്പെടുത്തി.
പൊതുസ്ഥലങ്ങളിൽ 10 പേരിൽ കൂടുതൽ ഒത്തുചേരാൻ അനുവദിക്കില്ല. മതപരമായ ഒത്തുകൂടലുകൾക്കും 10 പേർക്ക് മാത്രമായിരിക്കും അനുവദിക്കുക. മാസ്ക് ധരിക്കുന്നതും നിർബന്ധമാണ്. മാളുകളിലെ ഫുഡ് കോർട്ടുകൾ അടയ്ക്കുകയും ചെയ്യും ഭക്ഷണം കഴിക്കുന്നത് നാല് പേര് കൂടിയ ഗ്രൂപ്പ് വച്ച് മാറ്റിയായിരിക്കും.
ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും 25 ശതമാനം ശേഷിയിൽ പരിമിതപ്പെടുത്തും; സ്പോർട്ട്സ് ഔട്ട്ഡോർ സ്പോർട്സ്, വിനോദ സൗകര്യങ്ങൾനൃത്തം, നാടകം, സംഗീത സ്കൂളുകൾ എന്നിവയുടെ എല്ലാം പ്രവർത്തനം 25 ശതമാനം ശേഷിയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാ മേഖലകളിലും കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ ആൽബർട്ടയിൽ കെയർഹോമുകളിൽ അടക്കം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മെയ് 10 മുതൽ ഇളവ് ഉണ്ടായിരിക്കും. കെയർഹോമുകളിലെ താമസക്കാർക്ക് ഓരോ താമസക്കാരനും നാല് സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ സന്ദർശകരായി അനുവദിക്കുന്നു.2006 നും 2009 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് വാക്സിനേഷൻ പ്രവിശ്യയിൽ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.