- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും കൂട്ട പരിശോധനയുമായി സംസ്ഥാന സർക്കാർ; ബുധൻ, വ്യാഴം ദിവസങ്ങളിൽ മൂന്ന് ലക്ഷം പേർക്ക് പരിശോധന നടത്തും; വോട്ടെണ്ണലിന് ആഘോഷം അനുവദിക്കില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താൻ സംസ്ഥാന സർക്കാർ സർക്കാർ. ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 ലക്ഷം പേർക്ക് പരിശോധന നടത്തും.
വോട്ടെണ്ണൽ ദിവസം കൂട്ടംകൂടുന്നതും ആഘോഷവും അനുവദിക്കില്ല. ആരാധനാലയങ്ങളിൽ ആളുകൾ മുൻകൂട്ടി ബുക്കുചെയ്ത് വേണം എത്താനെന്നും നിബന്ധനയുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വീണ്ടും കൂട്ട കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുന്നതിനും അവർക്ക് കോവിഡ് പരിശോധന നടത്തുന്നതിനും ആരോഗ്യ വകുപ്പ് കൂടുതൽ ഊന്നൽ നൽകണമെന്ന് യോഗം നിർദേശിച്ചു.
രോഗവ്യാപനം ഉയർന്നതോടെ സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.
രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടത്തേണ്ടതെന്ന് നിർദേശമുണ്ട്.
മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. മാളുകളും തീയേറ്ററുകളും ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ.വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കർശന നപടികൾ സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആൾക്കൂട്ടം കൂടാൻ സാധ്യതയുള്ള ഉത്സവങ്ങൾക്കുള്ള അനുമതിയും റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താനും ഉന്നതതല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പൂരപ്പറമ്പിൽ പൊതുജനങ്ങക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകർക്ക് മാത്രമാണ് അനുമതി.
കേരളത്തിൽ ഇന്ന് 13,644 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇതോടെ 1,03,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,44,791 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,541 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,47,158 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 12,281 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2506 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ