ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,57,299 പേർക്ക്. 4,194 പേർ കോവിഡ് മൂലം മരിച്ചു. 3,57,630 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,62,89,290 ആയി. ഇതിൽ 2,30,70,365 പേർ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 2,95,525 പേരാണ്. നിലവിൽ 29,23,400 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,33,72,819 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്‌നാട്ടിൽ ഇന്നലെ മുപ്പത്തയ്യായിരത്തിന് മുകളിലാണ് രോഗ ബാധിതർ. മഹാരാഷ്ട്രയിൽ മുപ്പതിനായിരത്തിൽ താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.

തമിഴ്‌നാട്ടിൽ 36,184 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 467 പേർ മരിച്ചു. രോഗ മുക്തി 24,478 പേർക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 17,70,988. ആകെ രോഗ മുക്തർ 14,76,761. ആകെ മരണം 19,598. നിലവിൽ സംസ്ഥാനത്ത് 2,74,629 പേർ ചികിത്സയിൽ.

മഹാരാഷ്ട്രയിൽ 29,644 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗ മുക്തരുടെ എണ്ണം 44,493. ഇന്ന് 555 പേർക്കാണ് ജീവൻ നഷ്ടമായത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 55,27,092. ആകെ രോഗ മുക്തർ 50,70,81. ആകെ മരണം 86,618. നിലവിൽ 3,67,121 ആക്ടീവ് കേസുകൾ

അതേ സമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.

ഇന്നലെ മാത്രം 12,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 34.56 ലക്ഷമായി ഉയർന്നു. നിലവിൽ ഒന്നരക്കോടിയിലധികം പേർ ചികിത്സയിലുണ്ട്.ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിയ കുറവുണ്ട്. കഴിഞ്ഞ ദിവസം 2.59 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിലവിൽ 30 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.കഴിഞ്ഞ എട്ടുദിവസമായി പ്രതിദിന രോഗമുക്തി നിരക്ക് പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്. 87.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്.24 മണിക്കൂറിനിടെ 28,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 603,397 ആയി ഉയർന്നു.