- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 3.62 ലക്ഷം പുതിയ കോവിഡ് ബാധിതർ; മരണം 4,120; 37.10 ലക്ഷം പേർ നിലവിൽ ചികിൽസയിൽ
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 24 മണിക്കൂറിനിടെ 4120 പേർ കോവിഡ് ബാധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ രോഗബാധിതരിൽ 1.97 കോടിയിലേറേ പേർ ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,52,181 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,10,525 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 2,58,317 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.
പ്രതിദിന രോഗികളിൽ മഹാരാഷ്ട്രയാണ് മുന്നിൽ. കഴിഞ്ഞ ദിവസം 46,781 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധ തീവ്രമാണ്. രാജ്യത്തെ കോവിഡ് കേസുകളിൽ 50.21 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
അതേസമയം, ഡൽഹിയിലും യു.പിയിലും കോവിഡ് നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസത്തിനിടയാക്കുന്നു. ഡൽഹിയിൽ 13,287 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യു.പിയിൽ 18,125 പേർക്കാണ് രോഗബാധ.
രാജ്യത്തുടനീളം 17,72,14,256 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. 30,94,48,585 പേരുടെ സാമ്പിൾ ഇതുവരെ പരിശോധിച്ചു. ഇതിൽ 18,64,594 സാമ്പിളുകളും ബുധനാഴ്ച മാത്രം പരിശോധിച്ചതാണെന്നും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്