- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 58 കോടി പിന്നിട്ടു; രോഗമുക്തി നിരക്ക് 97.68 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും ഉയർന്ന നിരക്ക്
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കെ രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 58 കോടി പിന്നിട്ടു. ബുധനാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 58,89,97,805 ഡോസ് വാക്‌സിനുകളാണ് നൽകിയത്. 65,03,493 സെഷനുകളിലൂടെയാണ് രാജ്യത്ത് ഇത്രയും ഡോസ് വാക്‌സിൻ നൽകിയത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,486 പേർ സുഖം പ്രാപിച്ചതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 3,17,20,112 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.68% ആയി ഉയർന്നു. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ 58-ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/ കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,467 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 3,19,551 പേരാണ്. കഴിഞ്ഞ 156 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.98% മാത്രമാണ്. 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,47,526 പരിശോധനകൾ നടത്തി. ആകെ 50.93 കോടിയിലേറെ (50,93,91,792) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.90 ശതമാനമാണ്.
കഴിഞ്ഞ 60 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.55 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടർച്ചയായ 29-ാം ദിവസവും 3 ശതമാനത്തിൽ താഴെ തുടരുന്നു. കഴിഞ്ഞ 78 ദിവസമായി ഇത് 5 ശതമാനത്തിൽ താഴെയാണ്.
ന്യൂസ് ഡെസ്ക്