- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന വട്ട പരീക്ഷണം സമ്പൂർണ വിജയം; കോവിഡ് വാക്‌സിൻ തയ്യാറായെന്ന് ഫൈസർ
വാഷിങ്ടൺ: കോവിഡ് വാക്‌സിൻ തയ്യാറായെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ. മൂന്നാംഘട്ട പരീക്ഷണത്തിനൊടുവിൽ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസർ അറിയിച്ചു.ദിവസങ്ങൾക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വാക്‌സിൻ മുതിർന്നവർക്കുപോലും രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി പറയുന്നു.
എട്ടുമാസത്തോളം നീണ്ട വാക്സിൻ പരീക്ഷണത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് പിന്നിടുന്നത് ഫൈസർ വക്താവ് അറിയിച്ചു. ജർമ്മൻ പങ്കാളിയായ ബയോ എൻടെക് എസ്.ഇക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്‌സിനുകൾക്ക് വലിയ പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസർ പറഞ്ഞു.
65 വയസ്സിനു മുകളിലുള്ളവരിലും വാക്സിന്റെ കാര്യക്ഷമത, 94% ത്തിൽ കൂടുതലാണെന്ന് ഫൈസർ അവകാശപ്പെടുന്നു.പരീക്ഷണത്തിൽ പങ്കാളികളായ 43,000 വോളന്റിയർമാരിൽ 170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 162 പേർക്കും വാക്‌സിനെന്ന പേരിൽ മറ്റുവസ്തുവാണ് നൽകിയത്.
വാക്‌സിനെടുത്ത എട്ടുപേർക്ക് മാത്രമാണ് കോവിഡ് ബാധിച്ചത്. വാക്‌സിന്റെ കാര്യക്ഷമത 95 ശതമാനമാണെന്ന് ഇതോടെയാണ് വ്യക്തമായതെന്ന് ഫൈസർ പറയുന്നു.അടിയന്തര ആവശ്യത്തിന് വാക്‌സിൻ ഉപയോഗിക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (യുഎസ് എഫ്ഡിഎ) മുന്നോട്ടുവച്ച നിബന്ധനകൾ പാലിക്കാനും കഴിഞ്ഞിട്ടുണ്ട്.
വാക്‌സിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളിൽ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങൾക്കകം യു.എസ് എഫ്.ഡി.എക്ക് സമർപ്പിക്കാനാണ് ഫൈസറിന്റെ നീക്കം.