- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വാക്സിൻ കയറ്റുമതി' ഇന്ത്യയിലെ ജനങ്ങളുടെ ചെലവിലല്ല; കോൺഗ്രസിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: മറ്റു രാജ്യങ്ങളിലേയ്ക്ക് വാക്സിൻ കയറ്റി അയ്ക്കുന്നത് ഇന്ത്യയിലെ ജനങ്ങളുടെ ചെലവിലല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. കേന്ദ്രസർക്കാർ വാക്സിൻ കയറ്റുമതി ചെയ്യുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ വാക്സിന്റെ അളവ് സംബന്ധിച്ച് സർക്കാർ സമിതിയും ഉന്നതതല സമിതിയിലെ വിദഗ്ധരും കണക്കുകൾ തയ്യാറാക്കിവരികയാണെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ പറഞ്ഞു. നിലവിൽ മൂന്നു കോടി പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ നൽകാതെ കയറ്റുമതി പാടില്ലെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ വാക്സിനേഷൻ വേഗത്തിലാക്കണം. ഒരു വർഷംകൊണ്ട് രാജ്യമൊട്ടുക്കും വാക്സിൻ നൽകാനുള്ള പദ്ധതി സർക്കാർ പ്രഖ്യാപിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
വാക്സിൻ വിതരണം രാജ്യത്തെമ്പാടും വികേന്ദ്രീകരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ ഡോസുകൾ നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. വാക്സിൻ വിതരണം സംബന്ധിച്ച കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
ന്യൂസ് ഡെസ്ക്