- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യൻ നിർമ്മിത വാക്സിൻ ദുബായിലെത്തി'; 'ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം'; എയർ ഇന്ത്യ കാർഗോ വിമാനത്തിൽ വാക്സിനെത്തിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് വീണ്ടും കടന്ന ദുബായിൽ ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ എത്തിച്ചു നൽകി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയർ ഇന്ത്യ കാർഗോ വിമാനത്തിൽ വാക്സിൻ ദുബായ് വിമാനത്താവളത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സഹിതം വിദേകാര്യ മന്ത്രി എസ്. ജയ്ശങ്കറാണ് അറിയിച്ചത്. 'ഇന്ത്യൻ നിർമ്മിത വാക്സിൻ ദുബായിലെത്തി. ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം' ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.
അടുത്തിടെ ഒമാനിലേക്ക് ഒരു ലക്ഷം ഡോസ് ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ എത്തിച്ചിരുന്നു. അസ്ട്രാസെനക കോവിഷീൽഡ് വാക്സിനാണ് വിതരണം ചെയ്യുന്നത്.
ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതിൽ എല്ലായ്‌പ്പോഴും സന്തോഷമുണ്ടെന്നും ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമെന്നും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പ്രതികരിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ദുബായിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സിനിമാ തീയറ്റർ, ഇൻഡോർ വിനോദ പരിപാടികൾ എന്നിവയ്ക്ക് ആകെ ശേഷിയുടെ അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിങ് മാളുകളിൽ അകെ ശേഷിയുടെ എഴുപത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പുലർച്ചെ ഒരു മണിക്ക് ശേഷം ഭക്ഷണ ശാലകൾ തുറക്കാൻ പാടില്ല എന്നിവയാണ് പുതിയ നിയന്ത്രണങ്ങൾ.
Made in India vaccines reach Dubai. A special friend, a special relationship.#VaccineMaitri pic.twitter.com/HDrRXpoLd5
- Dr. S. Jaishankar (@DrSJaishankar) February 2, 2021
ന്യൂസ് ഡെസ്ക്