ആലപ്പുഴ: അരൂർ പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് സ്റ്റേഷൻ താത്ക്കാലികമായി അടച്ചു. 40 പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

ഇന്നലെ വൈകുന്നേരമാണ് വനിതാ സിവിൽ പൊലീസ് ഓഫീസർക്ക് രോഗം സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ മുഴുവൻപേർക്കും പരിശോധന നടത്തും.

ഓഗസ്റ്റ് 12നാണ് ഇവർ അവസാനമായി ഡ്യൂട്ടിക്കെത്തിയത്. ഇവരുടെ കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അയൽക്കാരിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് പ്രാഥമിക നിഗമനം.