കോഴിക്കോട്: സമ്പർക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന കോഴിക്കോട് ജില്ലയിൽ അസിസ്റ്റന്റ് കമ്മീഷണർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസിപിയുമായി സമ്പർക്കത്തിലേർപ്പെട്ട സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർ സമ്പർക്കവിലക്ക് പ്രഖ്യാപിച്ച് സ്വയം നിരീക്ഷണത്തിൽ പോയി.

കോവിഡ് വ്യാപനം രൂക്ഷമായി നേടിരുന്ന കോഴിക്കോട് ഇന്നലെ മാത്രം 118 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കം വഴിയാണ് ഇതിലെ 96 പേർക്കും രോഗബാധ ഉണ്ടായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 22 പേർക്കും കൊയിലാണ്ടി നഗരസഭയിൽ 15 പേർക്കും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ 15 പേർക്കും രോഗം ബാധിച്ചു.