മലപ്പുറം: വിദേശത്ത് നിന്നത്തെ ക്വറന്റെയിനിൽ കഴിയുന്ന സുഹൃത്തിന് കഞ്ചാവ് എത്തിച്ചു നൽകിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം കാളികാവ് ഉദരംപൊയിൽ അലബാമ സ്‌കൂളിലെ ക്വാറന്റെയിൻ സെന്ററിൽ നീരീക്ഷണത്തിൽ കഴയുന്ന കാളികാവ് മാളിയേക്കൽ സ്വദേശി രാജുവിനാണ് സുഹത്തുക്കൾ ക്ഞ്ചാവ് എത്തിച്ചുനൽകിയത്.

സുഹൃത്തുക്കളായ മദാരി നാഫി, ചോലക്കൽ മുഹമ്മദ് ഫർഷാദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. നീരീക്ഷണത്തിൽ കഴിയുന്ന രാജുവിനെ മൂന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ക്വാറന്റെയിനിൽ കഴിയുന്നവർക്ക് പ്രത്യേക സാഹചര്യങ്ങൾ പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ എത്തിച്ചു നൽകാറുണ്ട്. പലപ്പോഴും വീട്ടിൽ നിന്നുള്ള ഭക്ഷണങ്ങൾ വീട്ടുകാർ എത്തിച്ചു നൽകാറാണ് പതിവ്.

എന്നാൽ രാജുവിന് ബ്രോസ്റ്റ് കഴിക്കാനുള്ള ആഗ്രമുണ്ടെന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ വഴി ക്വാറന്റെയിൻ സെന്ററിലേക്ക് ബ്രോസ്റ്റ് എത്തിച്ചത്.ഇത്തരത്തിൽ എത്തിക്കുന്ന ഭക്ഷണവും മറ്റ് പൊതികളും സെന്ററുകളിൽ ചുമതലയുള്ള വളണ്ടിയർമാരും ഉദ്യോഗസ്ഥരും പരിശോധിച്ചതിന് ശേഷമാണ് നിരീക്ഷണത്തിൽ കഴിയുന്നയാൾക്ക് നൽകാറുള്ളത്.

രാജുവിന് വേണ്ടി എത്തിച്ച ബ്രോസ്റ്റിന്റെ കടലാസ് പെട്ടി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ക്ഞ്ചാവ് പൊതി കണ്ടെത്തിത്. പെട്ടിക്കുള്ളിൽ ബ്രോസ്റ്റിനുള്ളിൽ പൊതിഞ്ഞ് നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടൻ തന്നെ ക്വാറന്റെയിൻ സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.