- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് കൗണ്ടിയിൽ വീണ്ടും കോവിഡ് കേസുകളിൽ വൻവർധന
ഡാളസ്: ഡാളസ് കൗണ്ടിയിൽ വീണ്ടും കോവിഡ് 19 കേസുകൾ വർധിച്ചുവരുന്നതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ്. ഡിസംബർ 12 ശനിയാഴ്ച മാത്രം 2,111 പോസിറ്റീവ് കേസുകളും, എട്ടു മരണവും സംഭവിച്ചതായി ജഡ്ജി ശനിയാഴ്ച വൈകിട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ ആഴ്ചയിലെ ഏറ്റവും ഉയർന്ന ആവറേജാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ശനിയാഴ്ച അവസാനിച്ച ആഴ്ചയിൽ ഡാളസ് കൗണ്ടിയിൽ 91 മരണം സംഭവിച്ചു. അമ്പതിനും അറുപതിനും വയസിനിടയിലുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. എട്ടുപേരേയും രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മാർച്ചിനുശേഷം ഡാളസ് കൗണ്ടിയിൽ മാത്രം ഇതുവരെ 1,42,972 പോസിറ്റീവ് കേസുകളും, 15,364 പേർ ആന്റിജൻ പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്. ഡിസംബർ 12 വരെ കൗണ്ടിയിൽ 1,27,768 പേർ രോഗവിമുക്തി നേടിയിട്ടുള്ളതായും ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് അറിയിച്ചു.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 4,520 സ്‌കൂൾ കുട്ടികളിലും , 681 സ്റ്റാഫ് അംഗങ്ങളിലും, 534 ഇതര ജീവനക്കാരിലും രോഗം സ്ഥിരീകരിച്ചിരുന്നു.കോവിഡ് മാനദണ്ഡങ്ങളിൽ വീഴ്ചതവരുത്തിയതാണ് രോഗബാധിതരുടെ എണ്ണത്തിലെ വൻ വർധന കാണിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.