- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആക്ടീവ് കൊറോണ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നു; ഡൽഹിയിലും തമിഴ്നാട്ടിലും രോഗികൾ കുറയുന്നു; അമേരിക്കയ്ക്കൊപ്പം ഇന്ത്യയും കോവിഡിലെ 'ഒരു കോടി' ക്ലബിൽ; രാജ്യത്തിന് ആശ്വാസം രോഗമുക്തിയിലെ കണക്കുകൾ
ന്യൂഡൽഹി: ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ചികിൽസയിലുള്ള സംസ്ഥാനമായി കേരളം ഇന്ന് മാറിയേക്കും. മഹാരാഷ്ട്രയിൽ 60352 ആക്ടീവ് രോഗികളാണുള്ളത്. കേരളത്തിൽ 58,895ഉം. കേരളത്തിൽ ശരാശരി 4000നു മേൽ പ്രതിദിന രോഗികൾ ഉണ്ടാകുന്നു. ഈ കണക്കിൽ കാര്യങ്ങൾ പോയാൽ ഇന്നല്ലെങ്കിൽ നാളെ രാജ്യത്ത് ഏറ്റവും കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലാകും.
മഹാരാഷ്ട്രയിൽ 19 ലക്ഷത്തിനോട് അടുത്ത് ആളുകൾക്ക് കോവിഡ് ബാധിച്ചു. കേരളത്തിൽ ഇത് ഏഴു ലക്ഷത്തോട് അടുക്കുന്നതേ ഉള്ളൂ. എന്നാൽ രോഗമുക്തിയിലും പ്രതിദിന ടെസ്റ്റിലും മഹാരാഷ്ട്ര മുന്നിലാണ്. അതുകൊണ്ടാണ് കേരളത്തിൽ ആക്ടീവ് രോഗികൾ കൂടാൻ കാരണം. മഹാരാഷ്ട്രയിലെ രോഗ വ്യാപന തോതും കുറയുന്നുണ്ട്. ഇന്നലെ കേരളത്തിൽ 5456 പേരിലാണ് കൊറോണ ബാധ കണ്ടെത്തിയത്. 4701 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ 3994 പേർക്ക് രോഗം പിടികൂടിയപ്പോൾ 4467 പേർ സുഖം പ്രാപിച്ചു.
നിലവിൽ മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നിൽ ഏറ്റവും കൂടുതൽ രോഗികളുള്ളത് ബംഗാളിലാണ്. 19, 065 രോഗികൾ മാത്രമേ ഉള്ളൂ. ഉത്തർ പ്രദേശിൽ 17955 പേരും ചത്തീസ് ഗഡിൽ 17488 പേരും. കർണ്ണാടകയിൽ 15380 പേർ ചികിൽസയിലുണ്ട്. ഡൽഹിയിൽ 11419 പേരാണ് ചികിൽസയിലുള്ളത്. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെയായി. യുഎസിനു പിന്നാലെ ഇന്ത്യയിലും കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകിട്ടു വരെ ഒരു കോടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 95.48 ലക്ഷം പേരും വൈറസ് മുക്തി നേടിയെന്ന ആശ്വാസമുണ്ട്.
1.4 ലക്ഷം പേർ മരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 3.07 ലക്ഷം പേർ മാത്രം. രാജ്യത്തു വൈറസ് വ്യാപനം കുറയുന്നതായാണ് സൂചന. 322 ദിവസം ഒരുകോടി കേസുകൾ രാജ്യത്തുണ്ടായി. യുഎസിൽ 1 കോടി കേസുകൾ 291 ദിവസത്തിലാണ് റിക്കോർഡ് ചെയ്തത്. ഇന്ത്യയിലെ ആദ്യ കേസ് ജനുവരി 30 ന് കേരളത്തിൽ ആയിരുന്നു. യുഎസിൽ ആദ്യ കേസ് ജനുവരി 20നും.
കേരളത്തിൽ ഇന്നലെ് 5456 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂർ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂർ 298, വയനാട് 219, ഇടുക്കി 113, കാസർഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എംപി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്നലെ് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 651, തൃശൂർ 616, എറണാകുളം 436, കോട്ടയം 503, മലപ്പുറം 462, കൊല്ലം 438, പത്തനംതിട്ട 319, പാലക്കാട് 180, ആലപ്പുഴ 304, തിരുവനന്തപുരം 176, കണ്ണൂർ 246, വയനാട് 214, ഇടുക്കി 104, കാസർഗോഡ് 73 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 37 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 13, എറണാകുളം, തൃശൂർ, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 273, കൊല്ലം 283, പത്തനംതിട്ട 190, ആലപ്പുഴ 211, കോട്ടയം 463, ഇടുക്കി 134, എറണാകുളം 504, തൃശൂർ 577, പാലക്കാട് 205, മലപ്പുറം 664, കോഴിക്കോട് 581, വയനാട് 192, കണ്ണൂർ 349, കാസർഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,32,065 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,81,217 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,429 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ