- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോവിഡ് 19: ഡാളസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ റിക്കാർഡ്, 10 മരണം
ഡാളസ്: കൊറോണ വൈറസ് പോസിറ്റീവായി ഗുരുതര രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണത്തിൽ റിക്കാർഡ് വർധന. ഡാളസ് കൗണ്ടിയിൽ ഡിസംബർ 18-ന് മാത്രം 2,248 പുതിയ കേസുകളും, പത്ത് മരണവും സംഭവിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ രണ്ടാം തവണയാണ് ഇത്രയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന് കൗണ്ടി ഹെൽത്ത് ഒഫീഷ്യൽസ് അറിയിച്ചു.
ഡാളസ് കൗണ്ടിയിൽ മാത്രം ഇതുവരെ 1,52,447 പോസിറ്റീവ് കേസുകളും, 1,423 മരണവുമാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച പത്തുപേർ കോവിഡ് ബാധിച്ച് മരിച്ചു. ടെക്സസ് സംസ്ഥാനത്ത് ഹാരിസ് കൗണ്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കൗണ്ടിയാണ് ഡാളസ്.
ഡിസംബർ 17 വരെ ഡാളസ് കൗണ്ടിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 867 ആണെന്ന് അധികൃതർ അറിയിച്ചു. വർധിച്ചുവരുന്ന ഹോസ്പിറ്റലൈസേഷനും, രോഗികളുടെ എണ്ണവും ആശങ്കയുളവാക്കുന്നതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് പറഞ്ഞു.
ഡാളസിന്റെ തൊട്ടടുത്ത കൗണ്ടിയായ ടറന്റ് കൗണ്ടിയിൽ വെള്ളിയാഴ്ച പുതുതായി 2016 പോസിറ്റീവ് കേസുകളും, 16 മരണവും സംഭവിച്ചിട്ടുണ്ട്. ടെക്സസിൽ രോഗികളുടെ എണ്ണം 1.5 മില്യൻ കവിഞ്ഞു, 25000 മരണവും. 1.2 മില്യൻ രോഗികൾ വൈറസ് വിമുക്തരായിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു.