- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടനില്ല; രാജ്യത്തെ നിലവിലെ സ്ഥിതിയിൽ വാക്സിനേഷൻ ആവശ്യമില്ല; ബ്രിട്ടനിലെ ജനിതക വ്യതിയാനം വന്ന കൊറോണ സാന്നിദ്ധ്യം രാജ്യത്ത് കണ്ടെത്തിയിട്ടില്ല വാക്സിൻ നൽകാൻ പരിശീലനം തുടങ്ങിയെന്നും നീതി ആയോഗ് അംഗം ഡോ. എം. കെ പോൾ
ന്യൂഡൽഹി: രാജ്യത്തിന്റെ നിലവിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം പരിഗണിക്കുമ്പോൾ കുട്ടികൾക്ക് ഉടൻ കോവിഡ് വാക്സിൻ നൽകേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം ഡോ. എം. കെ പോൾ പറഞ്ഞു. ബ്രിട്ടനിൽ സ്ഥിരീകരിച്ച ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം വിലയിരുത്തിയ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിലവിലെ സ്ഥിതിയനുസരിച്ച് ലഭ്യമായ തെളിവുകളനുസരിച്ച് കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ടതിന്റെ ആവശ്യമില്ല', ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വി.കെ പോൾ പറഞ്ഞു. പുതിയ ശ്രേണിയിലെ വൈറസ് ഇന്ത്യയിൽ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളുടെ പരീക്ഷണത്തെ ബാധിക്കില്ല. വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ വാക്സിനേഷൻ ജനുവരിയിൽ ആരംഭിക്കാനാണ് സർക്കാർ നീക്കം. ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകുന്നതിനായുള്ള പരിശീനം ഇതിനോടകം ഡൽഹിയിൽ തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. വാക്‌സിൻ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങൾ ഡൽഹി സർക്കാർ നീക്കിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകർക്കായി ഒരു മുഴുവൻ ദിവസ പരിശീലനവും നൽകുന്നുണ്ട്.
രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി, ലോക്‌നായക്, കസ്തൂർബ,ജിടിബി ആശുപത്രികൾ, ബാബാസാഹേബ് അംബേദ്കർ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിൻ സംഭരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്