- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബ്രിട്ടണിൽ നിന്നും യുഎസ്എയിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് സിഡിസി
വാഷിങ്ടൺ: ബ്രിട്ടണിൽ പുതിയ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ യുകെയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെടുന്നവർ നിർബന്ധമായും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡിസംബർ 24 വ്യാഴാഴ്ച വൈകിട്ട് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
72 മണിക്കൂറിനുള്ളിൽ പരിശോധിച്ച പിസിആര് അല്ലെങ്കിൽ അന്റിജൻ ടെസ്റ്റിന്റെ റിസൾട്ടും, മറ്റ് ലബോറട്ടറി ടെസ്റ്റുകളുടെ ഹാർഡ് കോപ്പിയോ, ഇലക്ട്രോണിക് കോപ്പിയോ ബോർഡിംഗിനു മുമ്പ് അധികൃതരെ ഏൽപ്പിക്കേണ്ടതാണെന്ന് സിഡിസി അറിയിച്ചിട്ടുണ്ട്. നിർദേശങ്ങൾ അനുസരിക്കാത്തവർക്ക് യാത്ര നിഷേധിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.
യു.കെയിൽ പൊട്ടിപ്പുറപ്പെട്ട പുതിയ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കാതിരിക്കുന്നതിന്റെ ഭാഗമായി നാൽപ്പതോളം രാജ്യങ്ങൾ യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 25-ന് വെള്ളിയാഴ്ച ഒപ്പുവയ്ക്കുന്ന പുതിയ മാർഗനിർദേശങ്ങൾ ഡിസംബർ 28 തിങ്കളാഴ്ച മുതൽ നിലവിൽ വരും.
അമേരിക്കൻ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ നിർബന്ധിതമായതെന്ന് അധികൃതർ വ്യക്തമാക്കി. പുതുതായി കണ്ടെത്തിയ വൈറസിന് കോവിഡ് വാക്സിൻ അത്ര ഫലപ്രദമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.