ഡാളസ്: ഡാളസ് കൗണ്ടിയിൽ ശക്തമായ നിലവിലുണ്ടായ ഡിസംബർ 30 ബുധനാഴ്ച കേവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചും, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2292 ആയും ഉയർന്നതായി ഡാളസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബുധനാഴ്ച വരെ ഡാളസ് കൗണ്ടിയിൽ മാത്രം 1611 പേർ കോവിഡ് ബാധിച്ച് മരിച്ചു. രോഗം സ്ഥിരീകരിച്ചവർ 170747. ഇതുകൂടാതെ 20797 പേർക്ക് കൂടി രോഗം ബാധിച്ചതായി സംശയിക്കുന്നു. ബുധനാഴ്ച മരിച്ചവർ 20-നും 60-നും ഇടയിലുള്ളവരാണ്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതുപോലെ അത്രയും വർധിച്ചിട്ടില്ല എന്നത് മാത്രമാണ് ആരോഗ്യവകുപ്പ് അധികൃതർക്ക് അല്പമെങ്കിലും ആശ്വാസത്തിന് വകനൽകുന്നത്. താങ്ക്സ് ഗിവിങ്, ക്രിസ്മസ് ആഘോഷപരിപാടികളുടെ ഫലമായാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതിനു കാരണം.

പുതുവത്സര ഒഴിവ് ദിനങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.