- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സാന്റിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സാന്റിയാഗൊ: മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇപ്പോൾ മൃഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.
ജനുവരി ആദ്യവാരം സാന്റിയാഗൊ മൃഗശാലയിൽ സഫാരി പാർക്കിലുള്ള 8 ഗൊറില്ലകൾക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി ജനുവരി 11 ന് മൃഗശാല അധികൃത വെളിപ്പെടുത്തി. ഇതിൽ രണ്ടു ഗൊറില്ലകൾക്ക് ചുമയും പനിയും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. മറ്റുള്ള മൃഗങ്ങൾക്കും ഇതു ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് മൃഗശാല അധികൃതർ.
കുറച്ച് ശ്വാസതടസ്സവും ചുമയും ഉള്ള ഗൊറില്ലകളുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു. ഈ ഗൊറില്ലകളെ ക്വാറന്റയിൻ ചെയ്തിരിക്കുകയാണെന്ന് മൃഗശാല എക്സിക്യൂട്ടിവ് ഡയറക്ടർ ലിസ പീറ്റേഴ്സൺ അറിയിച്ചു. മൃഗശാലയിലെ കോവിഡ് പോസിറ്റീവായ ജീവനക്കാരനിൽ നിന്നായിരിക്കാം ഗൊറില്ലകൾക്ക് വൈറസ് ബാധിച്ചതെന്ന് കരുതുന്നു.
അമേരിക്കയിൽ ആദ്യമായാണ് ഗൊറില്ലകളിൽ കോവിഡ് 19 കണ്ടെത്തുന്നത് .പൂച്ച, പട്ടി എന്നിവയ്ക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ന്യൂയോർക്ക് ബ്രോൺസ് മൃഗശാലയിലെ കടുവയ്ക്കും കോവിഡ് 19 ബാധയുണ്ടായിരുന്നു.