- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാലസിൽ ബുധനാഴ്ച 3500 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 30 മരണം
ഡാലസ് ന്മ ഡാലസിൽ വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ്. ബുധനാഴ്ച 3500 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യയിലും റെക്കോർഡായിരുന്നു. 30 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
ഡാലസ് കൗണ്ടിയിൽ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 212188 ആയി. നോർത്ത് ടെക്‌സസിലെ മറ്റു പ്രധാന കൗണ്ടികളിലെ രോഗികളുടെ എണ്ണം ടറന്റ് കൗണ്ടി (199521), കോളിൻ കൗണ്ടി (56499), ഡന്റൻ കൗണ്ടി (48196).
ഇതോടെ നാലു പ്രധാന കൗണ്ടികളിൽ ആകെ മരിച്ചവരുടെ എണ്ണം 4599 ആയി ഉയർന്നു. ടെക്‌സസ് സംസ്ഥാനത്ത് 2.1 മില്യൻ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1.7 മില്യൻ പേർ കോവിഡിനെ അതിജീവിച്ചു. 33000 മരണമാണ് ടെക്‌സസിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഡാലസ് ഫെയർ പാർക്കിൽ ബുധനാഴ്ച 14850 ഡോസ് കോവിഡ് വാക്‌സീൻ നൽകി. ഈയാഴ്ച 3000 ഡോസുകൾ കൂടെ നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ലാറ്റിനോ, ബ്ലാക്ക് വിഭാഗത്തിൽപെട്ടവർക്കാണ് മുൻഗണന നൽകുകയെന്നും അധികൃതർ അറിയിച്ചു.