- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസിൽ ഒരാഴ്ചയിലെ കോവിഡ് 19 മരണത്തിൽ റിക്കാർഡ്
ഡാളസ്: ജനുവരി 24 മുതൽ 30 വരെയുള്ള ഒരാഴ്ചയിൽ ഡാളസിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ റിക്കാർഡ്. ശനിയാഴ്ച റിപ്പോർട്ട് ചെയ്ത മരണത്തോടെ (20 പേർ) ആഴ്ചയിലെ ആകെ മരണസംഖ്യ 183 ആയി ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ കോവിഡ് 19 മരണ സംഖ്യ 138 ആയിരുന്നതാണ് ഈ ആഴ്ച 183-ലേക്ക് എത്തിയതെന്ന് കൗണ്ടി ജഡ്ജി ക്ലെ ജെങ്കിംസ് പറഞ്ഞു. ശനിയാഴ്ച 1407 പേരിലാണ് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ജനുവരി മാസവും ഫെബ്രുവരി മാസവും കോവിഡനെ സംബന്ധിച്ച് മാരകമായിരിക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകിയിരുന്നു.
കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും, മാസ്‌ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും മാത്രമല്ല, കൈകൾ തുടർച്ചയായി കഴുകുന്നതും മാത്രമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള ഉപാധികളെന്നും ജഡ്ജി പറഞ്ഞു. പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു. 2020 മാർച്ച് മാസത്തിൽ ഡാളസ് കൗണ്ടിയിൽ കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഇതുവരെ 2,26,452 പോസിറ്റീവ് കേസുകളും, 30,448 സംശയാസ്പദ കേസുകളും, 2179 മരണവും സംഭവിച്ചതായും ജഡ്ജി വെളിപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ 2,049,055 പോസിറ്റീവ് കേസുകളും, 36,320 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.