- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നോർത്ത് ടെക്സസ് കൗണ്ടികളിൽ കോവിഡ് 19 മരണനിരക്കിൽ വീണ്ടും റിക്കാർഡ്
ഡാളസ്: ഡാളസ് ഉൾപ്പടെ നാലു കൗണ്ടികളിൽ കോവിഡ് 19 മരണനിരക്കിൽ റിക്കാർഡ് വർധന. ഫെബ്രുവരി രണ്ടാം തീയതി ചൊവ്വാഴ്ച മാത്രം ഡാളസ് കൗണ്ടിയിൽ 39 മരണം സ്ഥിരീകരിച്ചു. ടെറന്റ് കൗണ്ടിയിൽ 37 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഡാളസ്, ടറന്റ്, കോളിൻ, ഡന്റൺ കൗണ്ടികളിൽ ചൊവ്വാഴ്ച മാത്രം 2,637 രോഗികളാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
നോർത്ത് ടെക്സസിലെ ആശുപത്രികളിൽ ഉൾക്കൊള്ളാൻ കഴിയുന്ന രോഗികളിൽ 19 ശതമാനം പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജനുവരി മധ്യത്തോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്.
ഡാളസ് കൗണ്ടിയിലെ ആശുപത്രിയായ പാർക്ക് ലാൻഡിൽ ചൊവ്വാഴ്ച 230 രോഗികളാണ് ചികിത്സയ്ക്കെത്തിയത്. യുടി സൗത്ത് വെസ്റ്റേണിലും രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും, അമിതമായി ആഹ്ലാദത്തിന് വകയില്ലെന്ന് പാർക്ക് ലാൻഡ് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജോസഫ് ചങ്ങ് പറഞ്ഞു. നാം ഇപ്പോൾ തുടരുന്ന നിയന്ത്രണങ്ങൾ തുടർന്നും പാലിക്കപ്പെടേണ്ടതുണ്ട്. ഇപ്പോൾ എല്ലാം ശുഭസൂചകമായി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരും അവരവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.