വാഷിങ്ടൺ ഡിസി: കോവിഡ് വാക്സീൻ നൽകുന്നതിൽ ബൈഡൻ ഭരണകൂടം സ്വീകരിച്ച നിലപാടുകൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ഉയരുന്നു. ബൈഡൻ പ്രഖ്യാപിച്ച വാക്സീൻ വിതരണ നയത്തിൽ മുൻഗണന ലഭിക്കുന്നതു അമേരിക്കൻ പൗരന്മാരേക്കാൾ ഗ്വാട്ടനാമൊ ബെ തടവുകാർക്കാണെന്നാണ് ആരോപണം.

സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഖാലിദ് ഷെയ്ക്ക് അഹമ്മദ് തുടങ്ങിയ കൊടുംഭീകരന്മാരാണ് ക്യൂബയിലുള്ള ഗ്വാട്ടനാമൊ ജയിലിൽ കഴിയുന്നത്. 2021 മുതൽ ഭീകരർക്കാണ് ബൈഡൻ വാക്സീൻ നൽകുന്നതെന്ന് സെനറ്റർ ടെഡ് ക്രൂസിന്റെ കമ്മ്യൂണിക്കേഷൻ അഡൈ്വസർ സ്റ്റീവ് ഗസ്റ്റ് ആരോപിച്ചു.

ജനുവരി 27ന് ഹെൽത്ത് അഫയേഴ്സ് ഡെപ്യൂട്ടി അസി. സെക്രട്ടറി ടെറി അഡിറിമാണ് ഇതു സംബന്ധിച്ചു ഉത്തരവിറക്കിയത്. ഗവൺമെന്റിന്റെ ഈ ഉത്തരവ് തികച്ചും വിവേകശൂന്യമാണെന്നും, ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ന്യുയോർക്കിലെ നിവാസികൾ പറഞ്ഞു.

ഡിറ്റെയ്ൻ ചെയ്തവർക്കും, തടവുകാർക്കും വാക്സീൻ ലഭിക്കുന്ന ഉത്തരവാണിതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് വക്താവ് വ്യക്തമാക്കി. ക്യൂബയിലെ അമേരിക്കൻ ജയിലറിയിൽ 40 ഡിറ്റെയ്നികൾ മാത്രമാണുള്ളത്. ഇവരിലാണ് 911 മാസ്റ്റർ മൈസ് പ്രതി കൂടെ ഉൾപ്പെടുന്നത്. പ്രതിഷേധം ശക്തിപ്പെട്ടതോടെ 27 ലെ ഉത്തരവ് തൽക്കാലം നിർത്തിവയ്ക്കുന്നതായി പെന്റഗൺ അറിയിച്ചു.