- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി മന്ത്രി കെകെ ശൈലജ; മുൻകൂട്ടി അറിയിക്കാതെ വരാതിരുന്നാൽ അവസരം നഷ്ടമാകും
തിരുവനന്തപുരം: രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷൻ തുടങ്ങേണ്ട സമയം അടുത്തതിനാൽ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദ്ദേശം നൽകി.
കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ വാക്സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈൽ സന്ദേശത്തിനനുസരിച്ച് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. ചിലർ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവർത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്നേ ദിവസം കുത്തിവയ്‌പ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കിൽ ആ വിവരം വാക്സിനേഷൻ കേന്ദ്രത്തിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
ആദ്യഘട്ടത്തിൽ സർക്കാർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, ആശ, അംഗൻവാടി പ്രവർത്തകർ എന്നിവരടക്കം മുഴുവൻ ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നൽകുന്നത്. രണ്ടാംഘട്ട വാക്സിനേഷൻ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവർ ത്തകർ എല്ലാവരും വാക്സിൻ എടുക്കണം. വാക്സിൻ ലഭിക്കുവാനുള്ള അവസരം വൈകുന്നതിനുള്ള സാധ്യത ഒഴിവാക്കുവാനായി മൊബൈലിൽ സന്ദേശം ലഭിച്ച ദിവസം തന്നെ വാക്സിൻ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.